ഓർമ്മകൾ ഇന്നെന്റെ
മുന്നിലായി നിൽക്കുന്നു
ചിതലരിച്ചിന്നൊരാ ചുമരുകളിൽ
പറയാതെ ഞാൻ ഓരോന്നും
തിരയുന്നു നേരമിൽ
പ്രിയമുള്ളതെങ്ങാനും ഇവിടെ ഉണ്ടോ
അറിയില്ല മനം എന്തു
തിരയുന്നു രാവിതിൽ
കൈവിട്ടു പോയൊരാ സ്വപ്നങ്ങളോ
കരയുന്ന മിഴികളും പരിഭവ കൊഞ്ചലും തളംകെട്ടിനിൽക്കുമാ അകത്തളവും മുറ്റത്തെ പൂമരത്തിൻ ചുവട്ടിലോ
തിരികെ വരാത്തൊരാ പൂക്കാലവും
പതറുന്ന മനവും തുളുമ്പുന്ന മിഴികളും തിരികെ എൻ വഴികളിൽ തേങ്ങലായി