കരിയില പുതക്കാത്ത
വരണ്ട ചില വീഥികളുണ്ട്
ചിതറിതെറിച്ച
കാലടയാളങ്ങൾ പേറി
വീർത്ത വയറുമായി
കിതച്ചു നിൽക്കുന്നവ
പേറ്റുനോവിൻ്റെ
വേദനപോലു०
അടക്കിയൊതുക്കി
ജീവിതത്തിൻ്റെ
കറുപ്പിനെ
വെളുപ്പെന്ന ധാരണയിൽ
സഹിച്ചുപെറുന്നവ
കുഞ്ഞൊച്ചപോലു०
ഉയരാത്ത രാവുകളെ
പ്രണയിക്കാതെ
പ്രാണനിൽ ചേർത്തവ
കിതച്ചോടുന്ന വണ്ടിക്ക്
കുറുകെയോടി
ജീവിത०
പടുത്തുയർത്തുന്നവർ
നീ കണ്ടിട്ടുണ്ടോ
നരച്ച ആ
ചിത്രങ്ങൾ
പിറവിതന്നെ
പണയമായി
ചൂതാട്ടത്തിൽ
തോൽക്കാനായിമാത്ര०
കരുവാകുന്നവർ
വെളിച്ചമറിയാത്ത
ഇരുട്ടിനെ കുടിച്ചുവറ്റിക്കുന്ന
അവരുടെ അടയാള०പോലു०
ഒരു തെളിവായി
സാക്ഷ്യ० പറയുകയുമില്ല
കണ്ണുകെട്ടിക്കളിയിൽ
തൊടാതെപോകുന്ന
ചില തീരങ്ങളാണവ