പരീക്ഷണം

ഘനശ്യാമി പി

പൊറുക്കുക അമ്മേ നീ….
നമ്മോട് പൊറുക്കുക
ഉപേക്ഷിക്കുക നിൻ പരീക്ഷണം
നാം ചെയ്ത പാപങ്ങൾക്കൊക്കെയും ഫലം
നാമിന്നനുഭവിക്കുന്നു.
നിൻ പരീക്ഷണത്തിൽ വെടിഞ്ഞു അനേകായിരം ജീവിതങ്ങൾ.
നിൻ മെഴുകുതിരി വെട്ടത്തിൽ
ഉരുകുകയാണിന്ന് മനുഷ്യജീവൻ.
മഴത്തുള്ളിപ്പോൽ നൈമിഷികം
മണ്ണിൽ വീണ് വെന്തുപോകുന്നു
അലർച്ചയും കണ്ണീരും മാത്രം ഉയരുന്നു
ചിരിയും കളിയും മാഞ്ഞുപോകുന്നു
വറ്റിയ ഉറവപോലിന്നീമനുഷ്യ ഹൃദയങ്ങൾ.
നിൻ പരീക്ഷണത്തിൻ ചൂട്
സൂര്യതാപത്തേക്കാൾ കഠിനം.
ഒന്നായി രണ്ടല്ല, മാലയാണ് മുത്തല്ല
കടലാണ് നദിയല്ല
നാം ഏവരും ഇന്ന്
നീ നമ്മെ പഠിപ്പിച്ചു
നീ നമ്മെ പരീക്ഷിച്ചു
വിജയിച്ചോ അമ്മേ നിൻ പരീക്ഷണത്തിൽ നമ്മൾ?


FacebookWhatsApp