പഴമ

രാജേഷ് കുമാർ കെ.എൻ

പഴയ കാലത്തിൻ്റെ സ്പന്ദനവും പേറി
ജീവിക്കയാണിന്നെൻ നഷ്ടസ്വർഗ്ഗം.
പോയ വസന്തം തൻ സാക്ഷ്യപത്രം
മനതാരിൽ നറുതിരി നാളവുമായ്.

എന്നെ പ്രണയിച്ച് എൻ ചുരറിഞ്ഞവർ
മൂകമായ് എങ്ങോ മറഞ്ഞു പോയി.
പുത്തൻ തലമുറക്കേകുക മർത്യാ നീ
പഴമതൻ ജീവിതപ്പാതകളെ.


FacebookWhatsApp