പൂജൃം

ഗോപിക ഗോപകുമാർ

എന്നുള്ളിലെ സ്നേഹത്തിനവസാനവും പൂജ്യം.
നിന്നുള്ളിലെ വിഹരത്തിനവസാനവും പൂജ്യം.

എന്നെ ഭൂമിയിലെത്തിച്ച പ്രക്രിയയാം,
ജനനത്തിനവസാനവും പൂജ്യം.

ഒടുക്കെ, എൻ ജീവനും കൊണ്ട് യാത്രയാകും,
മരണത്തിനവസാനവും പൂജ്യം.

ഇതിനിടയിലെ നേർത്ത നൂലായ,
ജീവിതത്തിനവസാനവും പൂജ്യം.
സത്യാഅസത്യങ്ങൾക്കും അന്ത്യം പൂജ്യം.

എന്തിന്, എല്ലാം കൊണ്ടു പോയ,
പ്രളയത്തിനവസാനവും പൂജ്യം.
പ്രളയം പഠിപ്പിച്ച പാഠത്തിനവസാനവും പൂജ്യം.

സുഖത്തിനു അസുഖത്തിനുമവസാനം പൂജ്യം.
പിന്നെ പൂജ്യത്തിനവസാനവും പൂജ്യം.


FacebookWhatsApp