പ്രകൃതി യാത്ര

ജാസ്മിൻ ഹരിദാസ്


പ്രഭാത സൂര്യകിരണങ്ങളാൽ –
മാത്രം വിരിയുന്ന താമര പൂവ്
പൂവിന്റെ ഭംഗിയാൽ –
മിഴി ചിമ്മാതെ സൂര്യദേവൻ
പൂവിൽ മധു നുകരാൻ –
ചിത്രശലഭങ്ങൾ’
പാറി പറക്കുന്ന ചിത്രശലഭങ്ങളെ
” നിങ്ങളാരുടെ സൃഷ്ടി”
കാനനത്തിൽ ഒഴുകുന്ന –
കാട്ടരുവികളെ നീ പുഴയായി –
മാറുന്ന നിമിഷം –
ഹിമ നിരകളാൽ സംരക്ഷണമോ?
വൃക്ഷ കൊമ്പുകളിൽ കൂടോരുക്കി
ഇണക്കിളികൾ കൊക്കുരുമ്പി –
പ്രണയത്തിലോ?
കിളിക്കളെ നിങ്ങളാരുടെ സൃഷ്ടി”
മാൻപേടക്കൾ തുള്ളി ചാടുന്ന
നദി തീരങ്ങളോ?
തിരയടിച്ചുയരുന്ന കടൽ –
തിരമാലയിൽ ഒഴുകി ഒഴുകി
മത്സ്യകന്യക’
ഇവരെ അമ്മ തൻ മടിത്തട്ടിൽ –
താലോലിക്കുന്ന ഭൂമിദേവിയും
ഈ സൃഷ്ടിയുടെ ശിൽപിയാര്
അതാണ് പ്രകൃതി ശക്തി –
അതു തന്നെയാണ് ഈശ്വരനും
ഇത് ഒരു സ്ത്രീ ജന്മത്തിന്റെ ഭാവന മാത്രമല്ല.
ഈ ഭൂലോകം ഈ സത്യത്തിൽ നിലകൊള്ളുന്നു.


FacebookWhatsApp