പ്രണയപുഷ്പ്പങ്ങൾ

മനോജ്‌ കോട്ടാഞ്ചേരി

ഞാൻ
അവനും അവളും തമ്മിലെ പ്രണയത്തിന്
അവൾ അവനു നൽകിയ പ്രണയസമ്മാനം .
അവർക്കിടയിൽ
അറ്റുപോയ  പ്രണയത്തിന്
സ്മാരകശിലയാകും മുൻപ്
ആശിച്ചിരുന്നു  ഒരു പിറവി.
ഒരു ദിനമെങ്കിലുമീ  പ്രപഞ്ചമാകെ
സൗരഭ്യം ചൊരിഞ്ഞു
പൂമ്പൊടി വിതറി
മധുരമാം പൂന്തേന്‍ നല്‍കി
ഒരു കൂട്ടം വണ്ടുകളുടെ ആകലനം
കൊതിച്ചിരുന്നു ഒരു ജന്മം
ചിരിതൂകും ഒരു മലരായ്.
ഇന്ന്
ആകുലമില്ലെനിക്കേതുമേ
വിടരും മുൻപേ പിച്ചിച്ചീന്താന്‍ 
കാത്തിരിക്കും കപടമീലോകം
കൃതകമീജന്മം
ഇതുതന്നെ ധന്യം
ഇതുതന്നെ പുണ്യം


FacebookWhatsApp