പ്രണയത്തിൻ രാഗഭേരി

രാജേഷ് കുമാർ കെ.എൻ


പൂത്തുതളിർത്തൊരെൻ മാകന്ദശാഖിയിൽ –
മകരന്ദമുണ്ണാൻകൊതിക്കുന്ന ഭൃംഗമായ്,
ഒരു മാത്ര, ഒരു വേള ഹൃദയത്തിൻ തന്ത്രിയിൽ
തരളമായ് വിരലിനാൽ ശ്രുതി മീട്ടിയെപ്പൊഴോ.

ഒരു വളപ്പൊട്ടിനാൽ മനതാരിൽ കോറിയ –
പ്രണയത്തുടിപ്പിൻ്റെ ജീവന മന്ത്രങ്ങൾ,
അമൃതവർഷിണീരാഗ ധാരയായ് പെയ്തെൻ്റെ –
ആത്മാവിൻ ഉൾത്തടം പാലാഴിയായ്.

വർഷങ്ങൾ കാതങ്ങളേറെ കൊഴിഞ്ഞുപോയ്
മനമിതിൽ ഇന്നും തുടിക്കുന്നു ചേതന.
എന്നോ മറന്നൊരു പാട്ടിൻ്റെ ശീലുകൾ,
ആഭേരിയായി നിറക്കുന്നു നെഞ്ചകം.

ഓടിത്തളർന്നൊരു കോണിലായ് ശാന്തമായ്,
ഓർമ്മകളോരോന്നായ് അയവിറക്കെ.
പ്രണയചഷകത്തിൻ്റെ പാനപാത്രം നൽകി,
പ്രണയിനീയേകുക പ്രത്യാശകൾ


FacebookWhatsApp