പ്രതീക്ഷയുടെ കിരണങ്ങൾ

സിന്ധു വി

നിന്നെ കാണാതിരിക്കാനാവുന്നില്ലെനിക്ക് ഉറക്കത്തിലാക്കെ നിന്റെ രൂപം തന്നെ ആകെ ഭ്രാന്തു പിടിക്കുന്നു.ഇനി എന്നിക്കു പിടിച്ചു നിൽക്കാനാവില്ല. ഏതെങ്കിലും അമ്പലത്തിൽ പോയി മാലയുമിട്ട് എവിടേക്കെങ്കിലും ഞാൻ നിന്നെയും വിളിച്ചു കൊണ്ട് പോകും.എനിക്കിത് കേട്ടപ്പോൾ ആദ്യം അമ്പരപ്പാണ് തോന്നിയതെങ്കിലും ഇതു ഞാനും ആഗ്രഹിച്ച കാര്യം തന്നെയായിരുന്നുവെന്ന് തോന്നി. പക്ഷെ നമ്മുക്കതിനാവുമോ, ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ഉത്തരവാദിത്വങ്ങൾ ഒക്കെ വലിച്ചെറിഞ്ഞ് നമ്മുടെ മാത്രം ആഗ്രഹ സാഫല്യത്തിനായി ഇറങ്ങി പുറപ്പെടുവാൻ നമ്മളെ കൊണ്ടു സാധിക്കുമോ ഒരിക്കലും സാധിക്കില്ല. സാധാരണ പ്രണയിതാക്കൾ ചിന്തിക്കുന്നതു പോലെ നമുക്ക് ഒരിക്കലും പ്രവർത്തിക്കാനാവില്ല ജീവിതത്തിന് ഒരുപാട് അർഥങ്ങൾ കല്പിച്ചിട്ടുണ്ട് നമ്മൾ രണ്ടുപേരും അതിന് ഒരുപാട് തലങ്ങളു മുണ്ട്. ആ തലങ്ങളിലൊക്കെയും പല രൂപത്തിലും ഭാവത്തിലും പലരും നമ്മോടൊപ്പമുണ്ട്. ബാലിശമായ കണക്കുകൂട്ടലുകൾ ഒന്നും തന്നെ നടത്തുവാൻ പാടുള്ളതല്ല.

എങ്കിലും എവിടെയൊക്കെയോ എന്റെ സഞ്ചാരപഥങ്ങളിൽ ഞാൻ പോലുമറിയാതെ നിങ്ങളുടെ സാമിപ്യം ഞാൻ കൊതിക്കുണ്ട്. ഒന്നും പ്രതിക്ഷിച്ചല്ല .ഒരു സംരക്ഷണ കവചം എനിക്ക് ചുറ്റും വലയം ചെയ്യുന്നുണ്ടെന്ന തോന്നൽ.ഒറ്റയ്ക്ക് തുഴഞ്ഞിരുന്ന തോണിയിലേക്ക് ഒരു യാത്രക്കാരനായി നിങ്ങൾ എന്നും എന്നോടൊപ്പം ഉണ്ടാക്കുമെന്ന ഒരു ആശ്വാസം. മുങ്ങാൻ പോകുമ്പോൾ ആ വള്ളത്തിനെ ഒന്നു കരയ്ക്കടുപ്പിക്കാൻ ഒരു സഹായമായി എന്നോടൊപ്പം ഉണ്ടാകുമെന്നുള്ള പ്രതീക്ഷ എല്ലാറ്റിനുമുപരി ഏതോ ജന്മത്തിൽ നമ്മൾ രണ്ടു പേരും ഒന്നായിരുന്നു എന്ന അന്ധമായ വിശ്വാസം ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് ആ ഒരു പ്രതീതി അനുഭവപ്പെട്ടിരുന്നു. പക്ഷെ നമ്മൾ ഒന്ന് ആഗ്രഹിക്കുന്നു. വിധി മറ്റൊന്ന് നമ്മളിൽ അടിച്ചേല്പിക്കുന്നു.
അനുഭവ ഗുരുവിൽ നിന്ന് പഠിച്ച പാഠം ഉൾക്കൊണ്ട് നാം അതി ജീവനത്തിന്റെ പാത കണ്ടെത്തുന്നു. എങ്കിലും പച്ചയായ മനുഷ്യരല്ലേ നമ്മളും . വികാരങ്ങളും വിചാരങ്ങളും ഇല്ലാതിരിക്കില്ലല്ലോ. ലോകത്തിലെ ഏറ്റവും പവിത്രമായ ആ വികാരം പ്രണയം, അനാദി മുതൽ അന്ത്യം വരെ സംഭവിച്ചു കൊണ്ടിരിക്കുന്ന ബൃഹത്തായ ഒരു സംഭവ പരമ്പര തന്നെയായിരിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല. അതിന് പ്രായഭേദമില്ല , ദേശഭേദമില്ല , അവസ്ഥാന്തരങ്ങളില്ല അതിങ്ങനെ അനായാസേന ബഹിർഗമിച്ചു കൊണ്ടിരിക്കും.

എങ്കിലും സദാചാരവാദികൾ ഉറഞ്ഞുതുള്ളുന്ന കോമരങ്ങളായി മാറി കൊണ്ടിരിക്കുന്ന ഒരു ജനസഞ്ചയത്തിന് നടുവിലാണ് നമ്മുടെ പ്രണയത്തിന്റെയും പ്രയാണം. സദാചാരം എന്ന വാക്കിന്റെ അർഥം പോലുമിക്കുട്ടർക്കറിയില്ല. നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ, എന്ന് മഗ്ദലന മറിയത്തെ സംരക്ഷിച്ചു കൊണ്ട് ക്രിസ്തു ദേവൻ പറഞ്ഞ വചനങ്ങളും വാസവദത്തയെന്ന ദേവദാസിയെ വാണീഗ്രഹണം ചെയ്ത ഉപഗുപ്തനും ഇന്നും നമ്മുടെ സമൂഹത്തിൽ നില നില്ന്നുക്കുണ്ടോ. അറിയില്ല . നവലോകത്തിൽ വന്ന മാറ്റങ്ങൾ പലതാണ് ഈ പുതു യുഗത്തിൽ നമ്മൾക്ക് രണ്ടുപേർക്കും പ്രണയിച്ചു കൊണ്ടു തന്നെ ജീവിച്ചു മരിക്കാം. നമ്മുടെ പവിത്രത നിലനിർത്തിക്കൊണ്ട്.


FacebookWhatsApp