ഒഴുകുന്ന പുഴയിൽ തുഴഞ്ഞ് –
നിങ്ങുന്ന വഞ്ചികാരനാണ്
പ്രവാസി.
തീരത്തണയാൽ തുഴഞ്ഞ് –
കൊണ്ടെയിരിക്കും.
ചുഴലിക്കാറ്റയും മഴയായും
വിരുന്ന് വരുന്ന പ്രകൃതി.
ഇതിനെയും നേരിട്ട് –
തുഴഞ്ഞ് നീങ്ങും പ്രവാസി.
രാപകൻ പണിയെടുതും.
സുഖവും ദുഃഖവും സഹിച്ചും –
ചൂടും തണുപ്പും സഹിച്ചും –
എന്നാലും ഒരു ലക്ഷ്യം മാത്രം
തീരത്തണയാൻ….
ആ തീരത്ത് തന്റെ കുടുബം
ഒരു ഹൃദയും പ്രാണനുമായി
ഒരു ജന്മമുണ്ടവിടെ…..
വിരഹ വേദനയാൽ –
പിടയുന്ന മനസുണ്ട്.
രാത്രിയുടെ ഇരുട്ടിലും നിദ്ര വന്ന് –
മിഴികളിൽ തഴുകുമ്പോഴും
ആ മിഴികളിൽ ഒരു തുള്ളി –
കണ്ണുനീർ…..
എങ്കിലും ഒരു പ്രാർത്ഥന മാത്രം –
ഈശ്വരാ എൻ പ്രിയനാഥനെ
കാത്ത് രക്ഷിക്കണെ…..