രഹസ്യം

ശോഭന കെ.എം

എനിക്കു നിൻ്റെയും
നിനക്ക് എൻ്റെയും
തണൽ നഷ്ടപ്പെടുമോയെന്ന്
ഭീതിയെന്തിനു്…..?
തരിശു മണ്ണിൽ വളർന്ന
ഇലയില്ലാ മരങ്ങളല്ലെ നമ്മൾ…..?
മണ്ണിനടിയിൽ
നമ്മുടെ വേരുകൾ
എത്ര ആഴത്തിലാണ്‌
നെഞ്ചിൽ നെഞ്ചുചേർത്ത്
കെട്ടുപിണഞ്ഞു കിടക്കുന്നതെന്ന്
നമുക്കല്ലേ അറിയൂ…..!


FacebookWhatsApp