മുഖംമൂടികൾ

രാജേഷ് കുമാർ കെ.എൻ

മർത്യാ.. അറിയുക, ക്ഷണികമാം പാതയിൽ –
പാതിപോൽ കൂട്ടായ ചെയ്തികളെ .
ഒരു മുഖംമൂടിയാൽ മാറ്റുവാനാകിലും ,
മാറ്റുവാനാകില്ലയന്തരംഗം.

കൂടൊഴിഞ്ഞ് നാം പോകുന്ന നേരത്ത്,
കൂട്ടായി നല്ലൊരു പേരു മാത്രം .
മാറ്റുക തിന്മ തന്നാവരണം സ്വത-
സിദ്ധമാകട്ടെ നിൻ ചെയ്തികളും .


FacebookWhatsApp