ചിത്രം

രാജു കാഞ്ഞിരങ്ങാട്


ഹൃദയം ഛേദിച്ച്
നീ പ്രണയം ഭേദിച്ചു
പകലിനെ ഭോഗിച്ച
രാത്രി കടന്നു പോയി

പങ്കിടാമെന്നു പറഞ്ഞത്
പകുത്തെടുക്കാനെന്നറി
ഞ്ഞിരുന്നില്ല
പങ്കിലമനസ്സെന്ന് ഓർത്ത –
തേയില്ല

ജഡത്തിൽ നിന്ന്
പുനർജ്ജനിയോ?
പട്ടു പോയ മരം പടർന്നു
പന്തലിക്കയോ?!
പാഷാണം തന്ന ഉഷ്ണമേ
പൂതനയുടെ പകനിൻ്റെ –
യുള്ളിൽ

ശ്ലഥചിന്തയുടെ ശലഭമാണു –
ള്ളിൽ
തീയിലേക്കണയാൻ ആയുന്ന
ഈയാംപാറ്റ
പ്രതീക്ഷയുടെ പ്രളയം കെട്ടടങ്ങി
ശീതത്തിൻ്റെ ശരമുനകൊണ്ട് നീ
ശശത്തിൽ ചോരപ്പുഴയുടെ ഒരു
ചിത്രം വരയുന്നു


FacebookWhatsApp