അനേകായിരം കൃത്യങ്ങൾക്കു കാവൽക്കാരൻ
ആദിത്യൻ പതിയെ വേദിയൊഴിഞ്ഞൂ
മൂവന്തിച്ചോപ്പ് അവിടം കൈയ്യടക്കി.
പകൽവെളിച്ചം മറച്ച നോവിനെ
പിടിച്ചുകെട്ടാൻ ഇരുളിനായില്ല.
നീറിപ്പുകയുന്ന മനസ്സിന്റെ കണ്ണുനീർ പൂക്കൾ
ഇരുട്ടിന്റെ ദീകരത വെളിവാക്കി
അവൾക്ക് പിന്തുണയെന്നോണം
ആകാശമാകെ കാർമേഘങ്ങൾ പരന്നു
ദിഗന്ധങ്ങൾ പൊട്ടുമാറ് ഇടിമിന്നലാൽ വിറച്ചു
വാനവും ഒരു പേമാരി പൊഴിച്ചു
തന്റെ വേദനയിൽ പങ്കുചേർന്നവനെ
അവൾ ജാലകത്തിനിടയിലുടെ പരതി.
ഒരായിരം നോവുകളാൽ ദൂമിയിലേക്ക് പതിക്കുന്ന
ആ മഴത്തുള്ളികൾ അവളെ നോക്കി പരിഹസിച്ചു
ഒന്നുമല്ലാതായിതീർന്ന അവളുടെ നൊമ്പരങ്ങൾ
ആ മഴയിൽ അലിഞ്ഞില്ലാതായിത്തീർന്നു.