റൈസ് ഫലൂദ

സതി ഹരിദാസ്

ആവശ്യമുള്ള സാധനങ്ങൾ

  1. പാൽ 2 ഗ്ലാസ്‌
  2. .പഞ്ചസാര 4 ടേബിൾസ്പൂൺ
  3. വരാത്ത അരിപൊടി 1 ടേബിൾസ്പൂൺ
  4. .ചെറുപഴം 1 എണ്ണം
  5. ഈന്തപഴം 5 എണ്ണം
  6. ഉണക്ക മുന്തിരി ഒരു പിടി
  7. കശുവണ്ടി പരിപ്പ് ഒരു പിടി
  8. കസ്കസ് ഒരു ടേബിൾസ്പൂൺ
  9. മില്ക്മടെ 2 ടേബിൾസ്പൂൺ
  10. ചോക്ലേറ്റ് സിറപ്പ് 1 ടേബിൾസ്പൂൺ
  11. അവൽ വരാത്തത് 1 ടേബിൾസ്പൂൺ
  12. 2 സ്കൂപ് ഐസ്ക്രീം

ഉണ്ടാക്കുന്നവിധം

ഒരു ഗ്ലാസ്‌ പാലിൽ 4 ടേബിൾ സ്‌പൂൺ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. തിളക്കുന്ന പാലിലേക് ഒരു ടേബിൾ സ്‌പൂൺ വറുത്ത അരിപൊടി ഒരു ഗ്ലാസ്‌ പാലിൽ ചേർത്ത് യോജിപ്പിക്കുക. ഇത് നന്നായി കുറുക്കി എടുത്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അതിനുശേഷം പഴവും ഈന്തപ്പഴവും ചെറുതായി അറിഞ്ഞു മിക്സ് ചെയുക. കസ്കസ് 2 ടേബിൾ സ്‌പൂൺ വെള്ളത്തിൽ കുതിരാൻ വെക്കുക. തണുത്തു സെറ്റ് ആയ റൈസ് മിക്സ് മിസ്‍യിൽ ഒന്ന് അടിച്ചെടുക്കുക. ഒരു ഗ്ലാസിൽ ഫലൂദ സെറ്റ്ചെയുക. ഒരു ഗ്ലാസ്സിലേക് ഒരു സ്കൂപ് ഐസ്ക്രീം ചേർത്ത് അതിനുമുകളിൽ കുറച്ച് പഴം മിക്സും ഉണക്കമുന്തിരി കശുവണ്ടി കസ്കസ് കുറച്ച് ചേർക്കുക. അതിനുമുകളിൽ റൈസ് മിക്സ് ചേർക്കുക. അവൽ വറുത്തത് ചേർക്കുക. വീണ്ടും പഴം മിക്സ്‌ കശുവണ്ടി ഉണക്കമുന്തിരി കസ്കസ് ചേർക്കുക. അതിനുമുകളിൽ വീണ്ടും റൈസ് മിക്സ് ചേർക്കുക. റൈസ് മിക്സിന് മുകളിൽ കുറച്ച് കസ്കസ് കൂടി ചേർത്ത് അതിനുമുകളിൽ ഒരു സ്കൂപ് ഐസ്ക്രീം ചേർത്ത് മിൽക്ക് മെയ്‌ഡും ചോക്ലേറ്റ് സിറപ്പും ചേർത്ത് അലങ്കരിച്ച തണുപ്പിച്ചു ഉപയോഗിക്കുക.


FacebookWhatsApp