പുഴ

രതീശൻ ചെക്കിക്കുളം

എന്തുന്നേനും
പണ്ടെല്ലം
തിമ്മ്ളപ്പ്…
അര്വത്ത് ഒന്ന്
ചവിട്ടിപ്പോയേനല്ലെ
അന്ന കാലേവാരി
മുക്കിക്കൊല്ലാൻ
നോക്ക്യൂട്ടിന്….
ബടുക്ക്….

ഇപ്പം നോക്കറാ
ബങ്ങക്കല്ലിൻറെടക്ക്
കൈക്കലപ്പിടിക്കുന്ന
കണ്ടന്തുണി പോലെ
ചുരുണ്ടുകൂടി
കെടക്ക്ന്ന്…
അങ്ങന്നെ ബേണം
കൊങ്ങനം ദൈവേ…


FacebookWhatsApp