വിശപ്പിൻറെ വിളി
ആമാശയത്തെ ഞെരിച്ചപ്പോൾ
കത്തിയെരിയുന്ന
രാസാഗ്നി ചൂടിൽ
വിതുമ്പുന്ന മുഖം കണ്ട്
തേങ്ങുന്ന അമ്മയുടെ
കണ്ണീരിന്റെ ഉപ്പിൽ
ധ്രുത താളത്താൽ
പ്രകൃതി തേങ്ങുന്ന
പ്രളയക്കെടുതിയിൽ
ദുരിതമെന്തെന്നറിയാതെ
നിറവയറും ദുരിതമെന്തെന്നറിയുന്നു
വീണ്ടും ദുരിതമെന്തെന്നറിയുന്നു