സഞ്ജയ് അമ്പലപറമ്പത്ത് (Sanjay Ambalaparambath)

പാറാൽ

സംവിധായകൻ, നടൻ, കവി, എഴുത്തുകാരൻ എന്നിങ്ങനെ വിവിധ നിലകളിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കലാസാഹിത്യ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തലശ്ശേരിക്കാരൻ.

ഒരു മൾട്ടിനാഷണൽ IT കമ്പനിയുടെ HR Head ആയി ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്ന സഞ്ജയ് അമ്പലപറമ്പത്ത്, ഒരു സിനിമ എടുക്കണം എന്ന സ്വപ്‌നം ഉള്ളിൽ വല്ലാതങ്ങ് വളർന്നപ്പോൾ, 17 വർഷം നീണ്ട തൻറെ HR Career അവസാനിപ്പിച്ച്, 2016 അവസാനത്തോടെ കലാസാഹിത്യ രംഗത്തെ ഒരു പുതിയ യാത്ര ആരംഭിക്കുകയായിരുന്നു.

ആ യാത്ര, 2020 ൻറെ മദ്ധ്യത്തിൽ എത്തിനിൽക്കുമ്പോൾ ശ്രദ്ധേയമായ നിരവധി കലാസൃഷ്ടികൾ ഇതിനകം തന്നെ പിറന്നിരിക്കുന്നു.

സഞ്ജയ് ആദ്യമായി എഴുതി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം “മാപ്പ്”, സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും, ചർച്ച ചെയ്യപ്പെടുകയും ചെയ്‌തു. പ്രശസ്‌ത അഭിനേത്രിയും നർത്തകിയുമായ അഞ്ജു അരവിന്ദ് പ്രധാന വേഷം കൈകാര്യം ചെയ്‌ത “മാപ്പ്”, Child Abuse നെതിരെയുള്ള ഒരു സന്ദേശം ആണ് നൽകുന്നത്.

മലയാളത്തിൻറെ പ്രിയഗായകൻ ജി വേണുഗോപാൽ ആലപിച്ച “സാദരം”, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ “അച്ഛൻ വരുന്നുണ്ട് …” മുതലായ കവിതകൾക്ക് ലഭിച്ച സ്വീകാര്യത ഒരു കവി, സംവിധായകൻ, നടൻ എന്നീ നിലകളിൽ സഞ്ജയ് നിലയുറപ്പിക്കുന്നതിന്റെ തെളിവാണ്.

ഒരു പക്ഷെ ലോക്ക് ഡൌൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനം രചിച്ചതും അദ്ദേഹം തന്നെയാണ്. “കാത്തിടാം കേരളത്തെ…” എന്ന ആ ഗാനത്തിന്, മലയാളത്തിൻറെ പ്രിയ താരങ്ങളായ ദിവ്യ ഉണ്ണിയും, മിയയും, അഞ്ജു അരവിന്ദും, രചന നാരായണൻകുട്ടിയും ചേർന്ന് നൃത്താവിഷ്‌കാരം ചെയ്തപ്പോൾ ജനങ്ങൾ നെഞ്ചിലേറ്റുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നീ പ്രിയതാരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്യപ്പെട്ടത് എന്ന പ്രത്യേകതയും കൂടെയുണ്ട്.

വാട്‍സ് ആപ്പിലും ഫേസ്ബുക്കിലും ഒക്കെ വൈറൽ ആയ ചില പരസ്യചിത്രങ്ങൾ എഴുതി സംവിധാനം ചെയ്‌തത്‌, ആ മേഖലയിലും അദ്ദേഹത്തിനുള്ള വൈദഗ്ദ്ധ്യം തെളിയിക്കുന്നു.

ഒരു യഥാർത്ഥജീവിത കഥയുടെ പശ്ചാത്തലത്തിൽ സഞ്ജയ് അമ്പലപറമ്പത്ത് എഴുതുന്ന ആദ്യ നോവൽ അധികം താമസിയാതെ പബ്ലിഷ് ചെയ്യപ്പെടുമ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിലും ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കാം.


കഥ (Story)


കവിത (Poem)


സംഗീതം – പാട്ടുകൾ (SONGS)


വീഡിയോ – ഹ്രസ്വചിത്രം (VIDEO – SHORT FILM)


വീഡിയോ വ്യത്യസ്തം (VIDEO – VARIETY)


FacebookWhatsApp