ഓർമ്മകളിൽ ഒരു വസന്തകാലം..
ചട്ട അടർന്ന സ്ലേറ്റും
മുറി പെൻസിലും
വക്കുപ്പൊട്ടിയ ചോറ്റുപാത്രവും
മഷിത്തണ്ടും
താങ്ങിയൊരാ തുണി സഞ്ചി…
വാപൊളിച്ച സഞ്ചിയിൽ സൂചിക്കുത്തി വേദനിപ്പിച്ചു വെയിലുകൊളളാൻ
രണ്ടുമൂന്നോട്ടയും…!
തോളോട് തോൾ ചേർന്ന് കൂടെനിന്ന
കൂട്ടുകാരൻ
മഴപ്പെയ്ത്തിലും
തണലായി എത്രനാൾ നാമിരുവരും…..
കഥകളൊരുപാട് കേട്ടും എൻ കനവുകളോരോന്നറിഞ്ഞും കണ്ണീരിനുപ്പളന്നും
നൻമയേറുന്നൊരോർമ്മകാലം…..
തിരികെവരാത്തൊരാ വസന്തകാലം…..