താമര മലരിന്റെ
മധുരി നുകരുന്ന
കോമള ശലഭത്തെ
നോക്കി ഞാൻ നിന്നു
കൈയിലെത്തുവാനായ്
കൈ നീട്ടി നിന്നു ഞാൻ
കാവ്യത്തിൽ പകർത്താൻ
ഞാനാശിച്ചു ശലഭമേ
മനസ്സിൻ വർണ്ണ മേഘം
സ്നേഹത്തിൻ ദാഹം
പ്രേമത്തിൻ രാഗം
പുലരുമ്പോൾ വിരിയുന്ന
കന്നി താമരേ
നിന്നെയും കാത്തു
നിൽക്കുന്നു ഞാൻ ……