സോയ മസാല കറി

സതി ഹരിദാസ്

ആവശ്യമുള്ള സാധനങ്ങൾ

സോയ ചഗ് 200 ഗ്രാം
സവാള 2 എണ്ണം
തക്കാളി 1 എണ്ണം
പച്ചമുളക് 4 എണ്ണം
ഇഞ്ചി 1 ചെറിയ കഷ്ണം
വെളുത്തുള്ളി 4 എണ്ണം
കശ്കശ് 1 ടീസ്പൂൺ
കശുവണ്ടി 6 എണ്ണം
മല്ലിപൊടി 1 ടേബിൾസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
ഗരംമസാല 1 ടീസ്പൂൺ
മല്ലി ഇല കുറച്ച്
വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി 1/2സ്പൂൺ
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

സോയ 1/2മണിക്കൂർ തിളച്ച വെള്ളത്തിൽ കുതിർത്തു വെച്ച് പിഴിഞ്ഞ് എടുക്കുക. അതിൽ ഉപ്പ് മുളകുപൊടി മഞ്ഞൾപൊടി 1/4ടീസ്പൂൺ ചേർത്ത് യോജിപ്പിച്ഛ് എണ്ണയിൽ വറുത്തു എടുക്കുക. പിന്നീട് ആ എണ്ണയിൽ 1സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി കശ്കശ് ഇവ വഴറ്റി അതിൽ മല്ലിപൊടി, ഗരംമസാല പൊടി ഇവ ചേർത്ത് വഴറ്റി തക്കാളി ചേർത്ത് വഴറ്റുക. ഇത് കശുവണ്ടി കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക പിന്നീട് 1സവാള അറിഞ്ഞത് വഴറ്റി അതിൽ അരച്ച മിക്സ്‌ ചേർത്ത് 1ഗ്ലാസ്‌ ചൂട് വെള്ളം ചേർത്ത് യോജിപ്പിച്ചു വറുത്തുവെച്ച സോയ ചേർത്ത് ഇളക്കി അടച്ചു വെച്ച് പത്തു മിനിറ്റ് വേവിക്കുക. ഇതു മല്ലി ഇല ചേർത്ത് ഇളക്കി എടുക്കുക. ഗ്രേവി കൂടുതൽ വേണമെങ്കിൽ 1ടീസ്പൂൺ കോൺഫ്ലവർ അല്ലെങ്കിൽ 1ടീസ്പൂൺ വറുത്ത അരിപൊടി 1ഗ്ലാസ്‌ വെള്ളത്തിൽ യോജിപ്പിച്ച് ചേർത്ത് തിളപ്പിച്ചെടുക്കുക.


FacebookWhatsApp