ശ്രീകൃഷ്ണൻ

ജാസ്മിൻ ഹരിദാസ്


കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഗോപാല കൃഷ്ണ ഹരേ ഹരേ
അമ്പാടി തന്നിൽ മേവും
അമ്മതൻ ദേവകി മകനാം കൃഷ്ണാ
യമുനാ തീരത്ത് വാഴും –
രാധയെ പ്രണയിച്ച കായാമ്പൂവർണ്ണാ.
വിഷു പുലരിയിൽ നിൻ മുഖം
കണികാണും നേരം –
കുചേലവൃത്താന്തത്തിൽ –
ഒരു പിടി അവിലിന്റെ കഥയുമായി –
നിൻ മുന്നിൽ ഉരുകുമേൻ മാനസം
നിൻ മുന്നിൽ ഇരുകരവും കൂപ്പി –
തോഴുന്നേൻ കൃഷ്ണാ….
സംസാരദുഃഖത്തിൽ –
വലയുന്ന നിൻഭക്തരെ
രോഗ പീഢയിൽ നിന്നും –
കരകയറ്റുവിൻ ഗോവിന്ദാ
ആദിയും വ്യാധിയും നീക്കി –
ആയുരാരോഗ്യവും – സുഖവും
നൽക്കുമാറാകണം കൃഷ്ണാ…..
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഗോപാല കൃഷ്ണ ഹരേ  ഹരേ


FacebookWhatsApp