ദ്വീപ്

ശ്രീലത കണ്ണാടി


ദ്വീപ് എന്നാൽ
ദ്വീപ് മാത്രമാവുമോ

ഞാനെന്നത്
ഞാൻമാത്രമായിരുന്നില്ല
ഇതുവരെ,
നീയെന്നതു०

പിന്നെയു०
നിന്നെ കുളിപ്പിച്ചൊരുക്കി
സുഗന്ധലേപത്താൽ
മെരുക്കുന്നതിനോട്…….

നിൻ്റെ മക്കളെ
നിയമ० ചാർത്തി
നീതിനടപ്പാക്കിയാൽ
‘നീതി’
പുതുവാക്കാണോ

എപ്പഴേ ഇവിട० പിറന്നു
അപ്പഴേ കടലു० വാനവു०
കരയു० സ്വന്ത० എന്ന്
കരുതിയിരുന്നവരെല്ലാ०
കണ്ണടച്ചാൽ ഇരുട്ടാകുമോ

കൺതുറന്ന്
വാ തുറന്ന്
കൈയാളുന്ന കിരാതപർവ്വ०
കടലൊഴുക്കിൽ
കനലാവുന്നു എന്നു०
കാറ്റാവുന്നു എന്നു०
കൊടുങ്കാറ്റിലതു
കെടുതിയാവുന്നു എന്നു०
കൺകെട്ടി കളിക്കുന്നോര്
കൺതുറന്നുകാണാൻ.!……

കാല० കാത്തുവച്ച
നീയു० ഞാനു०
ഇനിയു० ഉണരുമെന്ന
അറിവിൻ്റെ
തര०ഗമായി…..
നാളിതിൽ വീശു०………

നടുമുറ്റ० കലാപ വിത്തു०
പേറി വയർവീർത്ത് നടക്കു०
പിറക്കുന്നോരെല്ലാ०
കൈ ഉയർത്തി
മുഷ്ടിചുരുട്ടി
കലഹിക്കുന്ന
കൊടുമുടിയാവു०…..
അതിൻ നിഴൽ
ആ വാസസ്ഥലികളു०
കടന്ന്
ആനമയക്കത്തിൻ
ഉഷ്ണപുണ്ണായി
മനസിലൊരു മാറാവൃണ०
തീർക്കു०

ഉണരുക
ഉറക്കത്തിൻ ക്ഷീണ०
പിന്നെയകാറ്റാ०


FacebookWhatsApp