ഒരാളെങ്കിലു० വേണ०.

ശ്രീലത കണ്ണാടി

അറിയുവാൻ ഒരാളെങ്കിലു०
വേണമൊരറിവിനായ്
നീയു० പിന്നെ ഈ
ഞാനുമുടൽകൊണ്ടതിവിട०
അറിവായിരിക്കാൻ…..

അറിയുവാൻ ഒരാളെങ്കിലു०
വേണമൊരറിവിനായ്
നമ്മളിരുപുറവുമിരുന്നൊ
രാശ്വാസമുതിർത്ത് ഇടതടവില്ലാതൊ
രാജീവിത० പങ്കുകൊണ്ടതറിയാൻ……

പിന്നെയു० വേണമറിയിക്കുവാ
നെൻ പ്രിയമൊരു പ്രണയത്തിൻ
നിലാവിതു നീയെന്നപ്രാണനെ
പിരിഞ്ഞൊരീ വനവാസ०
പൂകിയതോർത്തുചൊല്ലാൻ…..

അറിയുന്നൊരാളുവേണ
മൊരറിവിനായ് എൻ ഉഷ്ണജീവിത
ത്തിന്നിടവഴിയിലൊരു
തണലായ് നീ പന്തലിച്ചതുചൊല്ലാൻ…..

പിന്നെയു० വേണമതിലോലമെൻ
കരൾപറിച്ചൊരു കടന്നൽകുത്തിഴകീറി
പിരിച്ചെഴുതി പരിഭവ०പറഞ്ഞൊ
ന്നുറക്കെ കരയുവാൻ…..

പിന്നയോ നേർത്തചൂടിലമരുന്ന
നിശ്വാസത്തിന്നിടയിലെപ്പഴോ
കരഞ്ഞുതീർത്തൊരു
സ്വപ്നത്തിൽ പിറവികൊള്ളാത്തൊരു
മക്കളുടെ കുസൃതിചൊല്ലിപറയാൻ…….

അറിയുന്നൊരാൾ വേണമെപ്പഴു०
ദ്രുതജീവിതമൊന്നു തടഞ്ഞിതു
ജീവിതമാണെന്നൊരോർമ്മ
പ്പെടുത്തലാൽ വസന്തമാവാൻ….

പിന്നെയുമൊരാൾവേണ०
പനിച്ചൂടറിഞ്ഞെൻ പായതൻ
വക്കിലിത്തിരി ചുടുകഞ്ഞിയനത്തി
തന്നേറെ വാൽസല്യത്തലോടലാൽ
ചേർത്തുവെക്കുവാൻ…..

പിന്നെയെപ്പഴോ വരുന്നൊരാ
കാണാമറയത്തെ കറുത്തപക്ഷിയുടെ
ചിറകടി കാതോർത്തു
വരില്ലിപ്പഴൊന്നുമേയെന്നു
രുവിട്ടെൻ അരികിലൊരു
സ്പർശമായ്, ശ്വാസമായ്
തണുപ്പിലു० മരവിച്ചു० വിയർത്തു०
കൂടുമാറാതവിടമൊട്ടിക്കിടന്നെൻ
മരണത്തിലു० കൂട്ടായ്
കൂടെവരുവാൻ……

FacebookWhatsApp