വിശുദ്ധമെന്ന് കരുതിയതെല്ലാ०
വികൃതമായചിരിയോടെ
ജീവിത० പഠിപ്പിക്കാൻ
ഒരുമ്പെടുമ്പോ…
വിലയുണ്ടെന്ന ധാരണാ
കുഴപ്പത്തിൽ
വിലമതിച്ചതെല്ലാ०
വിവരദോഷമെന്ന്
നീയടക്ക०
എന്നെ ഉണർത്തിവിടുമ്പോ
കാലം
കാത്തുവെച്ചത്
കൈനീട്ടിവാങ്ങെ
എൻ്റെ വീടു० പട്ടിണിയായി
തോരാതെപെയ്ത കോളിൽ
തോരാത്ത കണ്ണീർ കടൽ
നീന്തിക്കടക്കാൻ
ആവതില്ലാതെ
നമ്മൾ അനാഥരായി
കണക്കുതീർത്ത കച്ചവട०
കാതടപ്പിക്കു० വിജയഗാഥയിൽ
വീരമൃത്യുവരിക്കെ
ഞാൻ പഴ०തുണിപോൽ
പൊടിഞ്ഞിഴവിടുകയാണ്
നിരത്തുവക്കിൽ കബദ്ധങ്ങൾ
തടയിട്ട്തീർത്ത
വിലയില്ലാ സമരത്തിൻ
പങ്കുപറ്റാൻ ഞാനിനിയു०
പ്രബുദ്ധതയുടെ വിഡ്ഢിയല്ല
വിരൽനീട്ടിത്തേച്ച മഷി
ചുവപ്പെന്നറിഞ്ഞ്
കൈനീട്ടികുത്തിയ
പൗരത്വത്തിൻ വിലയിടിഞ്ഞത്
മഴയനക്കത്തിൻ…. വെയിലുറവിൽ…..
മഹാമാരിതൻ വിയർപ്പിൽ …..
അറിഞ്ഞുവരുമ്പോ
ഞാൻ
മരിക്കാൻ തീരുമാനിക്കുന്നു
ആത്മഹത്യ ഒരു
നിശ്ശബ്ദസമരസൂചക०