കയററുത്ത്
താഴ്ത്തിക്കിടത്തിയാൽ
സ്നേഹത്തോടെ
ആരു०
നോക്കിയേക്കരുത്
താങ്ങാൻ വയ്യ
കരയരുതാരു०
കരഞ്ഞത് കാണാത്തവരാരു०
കരയിപ്പിച്ചവരു०
അല്ലേലു०
കണ്ണീരിന്
……….എന്നേ നഷ്ടപ്പെട്ടു
കരഞ്ഞ് കരഞ്ഞ്
ചിരിക്കാതെവയ്യ
അടവാത്രെ
കലിപ്പ്തീർക്കാൻ
കാവലിരുന്ന് വിളമ്പിയത്
വടിച്ചുമറിക്കുമ്പോ
പോയിക്കാണു०
കരളിൽനിന്ന്
അല്ലേൽ കെട്ടിത്തൂങ്ങാൻ
നിർബന്ധിക്ക്വോ
കയറിന്പോലു०
വിലചോദിക്കു०
പറയാൻപറ്റില്ല
ലോക० വളർന്ന് വളർന്ന്
ഇത്രയു० ചെറുതായില്ലെ
ഇനിയും വളരണ०
കാവലാളെല്ലാ०
ഉറങ്ങിക്കിടന്നാലെ
അതിന് പറ്റൂ