സ്ത്രീ

ജാസ്മിൻ ഹരിദാസ്


സ്ത്രീയുഗംതോറും നിത്യ ശക്തി
ഭൂമിയോളം ക്ഷമയുള്ള സർഗ്ഗ സൃഷ്ടി
അമ്മയായി സ്നേഹത്തിൻ ദേവിരൂപം
മകളായി സ്നേഹവാത്സ്യല്യ നിധി
പത്നിയായ് പതിയുടെ പാതി ശക്തി
പത്നിയായ് പതിയുടെ പാതിരൂപം
സ്ത്രീ തൻ പതിയെ ഹൃദയകമലമാം
പൂജിച്ച് ആരാധിക്കുന്നു.
പതിവ്രതയാം സീതാദേവിയെ പോലെ
എങ്കിലും ചില സ്ത്രീ ജന്മം.
അസുര ജന്മത്തിൽ പിറന്ന നീച സ്ത്രീ
കാമ നേത്രത്താൽ ചലിക്കുന്ന –
ശൂർപ്പണകയെ പോലെ ‘
അന്യപുരുഷനെ വശീകരിക്കും –
ശൂർപ്പണകയെ പോലെ
വശ്യമായ വാക്കിലും പാഴ്ജന്മമാ-
ക്കുന്നു ശൂർപ്പണകയെ പോലെ
പൗരുഷത്തെ ഹനിക്കാൻ ശ്രമിക്കുന്ന
രാക്ഷസ ജന്മം
ശിശുവിനെ വിഷപ്പാലൂട്ടി വധിക്കാൻ
ശ്രമിക്കുന്നു പൂതനയെ പോലെ
അമ്മ മനസ്സ് നശിച്ചുപോയ നീച സ്ത്രീ
നീ ച സ്ത്രീ കാ ണ്ണുന്ന മാത്ര-
അധപതനമാം ലക്ഷണം.
സ്വയം നാശത്തിലേക്ക് നയിക്കുന്ന
നീച സ്ത്രീ ജന്മം
ഭൂമിദേവിക്ക് ഭാരമായ് ഇങ്ങനെയും
ചില സ്ത്രീ ജന്മം.
സ്ത്രീയുഗംതോറും നിത്യ ശക്തി.
ഭൂമിയോളം ക്ഷമയുള്ള സർഗ്ഗ സൃഷ്ടി


FacebookWhatsApp