സ്വപ്നാടകർ

രാജേഷ് കുമാർ കെ.എൻ

വടക്കിനിത്തിണ്ണയിൽ വയലുതൻ ചാരെയായ്
ഭാവനാലോലനായ് ഞാനിരുന്നു.
മനസ്സിൻ്റെ ജാലകം മെല്ലെത്തുറന്നു പോയ്
ഓർമ്മകൾ ഗോചര സീമ താണ്ടി.

പൂത്തുനിൽക്കുന്നൊരാ മാകന്ദശാഖിയിൽ
മകരന്ദമുണ്ണുവാൻ അണയും ശലഭവും,
തെക്കന്നം പാടുന്ന കുളിരാം പവനനും,
കൊണ്ടുപോയേതോ കിനാവിലെന്നെ.

തരളമാം മാനസം രചനകൾ തീർക്കുവാൻ
തളിരിട്ടു ,ഒരു വേള പൂക്കളായി.
കവിയായ് കൈരളി തന്നുടെ മുന്നിലായ്
കാവ്യശില്പം തീർത്തു അന്തരംഗേ.

സ്വപ്നാടനം കഴിഞ്ഞേറ്റം ഉണർന്നു പോയ്
ശലഭങ്ങൾ പവനനും പോയ്മറഞ്ഞു.
തൂലിക കൈകളിൽ ചേർത്തൊരെൻ ചുറ്റിലായ്
കമ്പളം തീർത്ത തമസ്സു മാത്രം.


FacebookWhatsApp