ത്രൈലോക്യ സുന്ദരി സ്വപ്ന മനോ ഹരി
സ്വർണ്ണ വലയുമായ് വന്നതെന്തിവിടെ നീ ?
ഉന്നതസ്ഥാനമലങ്കരിക്കുo ശിവ-
ശങ്കരനെങ്ങിനെ നിൻ
വലയിലായി
സ്വർണ്ണമായ് വന്ന നിൻ
മേനിയഴകിലായ്
മോഹിച്ചു വീണതോ
സുന്ദരാ oഗി
എത്ര പേരുണ്ട് നിൻ
ചൂണ്ടയിൽ വീണവർ ?!
ശത്രുപക്ഷത്തിനിവേറെ
യുമുണ്ടോ നിൻ
ദുഷ്ടലാക്കിലായെന്തെന്തു
കാര്യങ്ങൾ, ചോർത്തി
കടത്തിനി ലാഭമാക്കി!
ഭരണക്ക സേലയും
കുലുക്കി മറിക്കുവാൻ
തുനിയും നിനക്കുള്ള
ശിക്ഷ യോ ർത്തോ? എന്തിന്ന് വേണ്ടി നീ
ആർക്കായിചെയ്തിതു
രാജദ്രോഹമാണെന്ന റിഞ്ഞു കൂടെ? ഭരണ രഹസ്യങ്ങൾ
ചോർത്തി കൊടുപ്പതു
മരണത്തെ മാടി വിളിപ്പതല്ലെ?
നിൻസർപ്പ സൗന്ദര്യത്തിൽ
വീഴും ചിലരെങ്കിൽ
രാജ്യ സംസ്കാരത്തെ
മാറോടണപ്പവർ ഇനിയും നിലവിലുള്ളതോർമ്മയില്ലേ
പൂതനയാണോ നിൻ മാറിടം
പിളർക്കുവാൻ ,കണ്ണന്മാരനവധി കാത്തിരിക്കുന്നുണ്ടെടോ