പണ്ടൊരു നാളിൽ ഞാൻ
കാടുതെളിക്കുമ്പോൾ
കണ്ടന്നു കാട്ടാനക്കൂട്ടങ്ങളെ
കാടുതെളിച്ചത് കാലം കഴിഞ്ഞപ്പോൾ കാട്ടാനയില്ല കടുവയില്ല
കുന്നുകൾ കൊത്തികുഴിയാക്കി വച്ചു നാം
പാടം നികത്തീട്ട് വീട് വച്ചു
ആറ്റിൽ മണൽവാരി
ആഴങ്ങൾകൂട്ടി നാം
തണ്ണീർതടം പോലും വറ്റിച്ചില്ലേ
കാട്ടാറ് വറ്റിവരണ്ടുപോയെന്നാലോ
കാനനം കത്തി കരിഞ്ഞു പോകും
വനമാകെ കത്തി കരിഞ്ഞു പോയീടുക്ൽ
കാട്ടുമൃഗങ്ങളും ചത്തുപോകും
അവികൾ പാടെ നശിച്ചുപോയെന്നാലോ
മരുഭൂമി താനെ ജനിച്ചീടുന്നു