സ്വർണ്ണ വെയിൽ പുഞ്ചിരിച്ചു വന്നു
വർണ്ണ മയിൽ പീലി വീശിയാടി
പഞ്ചവർണ്ണ പൈങ്കിളിയും പാടി
കുട്ടിയാനക്കൊമ്പൻ താളം കൊട്ടി
കാഴ്ച കണ്ട് ക്കുഞ്ഞു മേഘം കൂട്ടം
ഉല്ലസിച്ചു തുള്ളിച്ചാടി വന്നു
തെങ്ങോല പരപ്പിലൂടെയാടി
ഛിൽ ഛിൽ ഛിൽ ചൂളമടിച്ചണ്ണാൻ
ഉച്ചത്തിൽ വിളംബരം തുടങ്ങി
പച്ച കുറുക്കനിന്ന് വേളി