സബിയുടെ വ്യാകുലതകൾ

സിന്ധു വി

സന്ധ്യ നേരത്താണോ ഈ കുട്ടി ഇങ്ങന്നെ കെടന്നൊറങ്ങുന്നേ. എന്നെ മാളുവെ, ഈ പെണ്ണിന്റെ ഒരു കാര്യം പെങ്കുട്ടിയാളുണ്ടോ ഇങ്ങനെയൊരൊറക്കം,കൊറേ സമയമായി പെണ്ണിനെ ഞാൻ വിളിക്കുന്നു. എണീക്കണെയാടന്ന് അനക്ക് ദൈശ്യം വരുന്നുണ്ടെ. നല്ല അടി കിട്ടാത്ത കുറവാ പെണ്ണിന്. ഇതും കേട്ടു കൊണ്ടായിരുന്നു ദേവൂട്ടിയേടത്തിയുടെ വരവ്. എന്താ സബീ പെണ്ണിനെയിങ്ങനെ കൂട്ടം കൂടുന്നു എന്ത് പറ്റി.എന്ത്ന്നാന്ന് പറയണ്ട മിറ്റം അടിച്ച് വാരിറ്റ് വെള്ളക്കിലെ തിരിയുമിട്ട് മേലേക്ക് പോയതാ പിന്നെ പെണ്ണിനെ കാണുന്നില്ല. ഞാൻ ചെന്നുനോക്കുമ്പം നല്ലയോറക്കാന്ന്.നല്ലോണം ഒന്നു വച്ചോട്ത്തിറ്റാ വന്നിന് എന്നിടും പെണ്ണൊറങ്ങുന്നാ എണീക്കണ്ടെ. പിന്നെ ദേവൂട്ടിയേടത്തിയുടെ വകയായി പൂരം ഇപ്പോൾത്തെ മക്കൾക്കൊന്നും ഞമ്മള് വലിയാള് പറയ്ന്നയൊന്നും തീരെ പിടിക്കൂലപ്പാ .ഓർക്കിപ്പം ഞമ്മളെ അനുസരിച്ചിട്ടിപ്പൊ എന്താ കിട്ടുന്നെ. ഓർ പറയുന്ന വർത്താനൊണ്ടോ ഞമ്മക്ക് മനസിലവുന്നെ. ഞമ്മള് ഓറെയത്രയൊന്നും പഠിച്ചിറ്റില്ലാലപ്പാ. പിന്നെ ഓർക്ക് ഞമ്മളെയൊരു പരിഹാസമായിരിക്കും. കാലം പോയാ ഒരു പോക്കെ. അതും പറഞ്ഞു കൊണ്ട് ദേവൂട്ടിയേടത്തി നെടുവീർപ്പിട്ടു.ഇതു കേട്ടപ്പോൾ സബി മറുത്തൊന്നും പറഞ്ഞില്ല. പിന്നെ സബീ ഒരു വർത്താനം കേട്ടല്ലോ. ഇഞ്ഞി നേര് പറയണം എന്ത്ന്നാന്ന് പറഞ്ഞാലല്ലേ അനക്ക് മനസ്സിലാവൂ. സബീ പറഞ്ഞു. ദേവൂട്ടിയേടത്തി പിന്നെ സബിയോട് സ്വകാര്യം പറഞ്ഞു ഞമ്മളെ വടക്കേല രവി ചെക്കന്റെ പെണ്ണിനെ കാണുന്നില്ലപോലും ആരുടെയോ കൂടെ ഒളിച്ചോടി പോയെന്നാന്ന് നാട്ടിലൊക്കെ പരക്കെ വർത്താനം. ഏട്യാന്നും എന്താന്നൊന്നും ആരിക്കും അറിയില്ല. ഇതിങ്ങനെ എല്ലാരും അറിഞ്ഞിറ്റും ഇഞ്ഞിയറിഞ്ഞിറ്റില്ലെ. ബുയ്യന്റെപ്പാ ഇങ്ങളെന്നായിപ്പറയുന്നെ ഇന്നലെ കൂടി ഞാൻ കണ്ടതാ പെണ്ണിനെ രവിയേട്ടൻ ബൈക്കിൽ കൂട്ടി പോകുന്നത്. ഞാൻ കണ്ടതല്ലെ ഈശ്വരാ എന്താ ചെയ്യാ എനി. നല്ല കുട്ടിയെനു എന്താ പോലു ആ കുട്ടിക്ക് പറ്റിയത്. ഞാനൊന്നു അറിയില്ലെന്റെ സബി അങ്ങട്ടെല്ലെ ലീലേന്റെ വാസു പറഞ്ഞിറ്റാ ഞാനറിഞ്ഞ .രണ്ടു എസം മുന്നേ പെണ്ണിന്നെ കാണാൻ ഏതൊരു കൂട്ടരു വന്നിനേനു പോലും ഇതേതാണ്ട് ശരിയാവുന്ന് തോന്നിയപ്പോൾ പെണ്ണ് സ്ഥലം വിട്ടതാണെന്നാണ് നാട്ടിൽ പാട്ട്. എന്തായാലും വരേണ്ടത് വന്നു നല്ല ചെക്കന്റെ കൂടെയായി ക്കോട്ടെനുപ്പാ പെണ്ണിന്റെ പൊറുതി. പെണ്ണിന്റെ അമ്മച്ചി വാസന്തി ഒരേ വൈരാന്നും.കെടന്നേട്ത്ത്ന്ന് എണീച്ചിറ്റില്ലാന്നാ പറയുന്ന കേട്ടു. ഞാനൊന്നാടംബരെ ഒന്നു പോയിറ്റ് വരാം. നല്ല വർകത്തുള്ള പെണ്ണായിരുന്നു. പെണ്ണിങ്ങന്നെ ചെയ്യുന്ന് ആരെങ്കിലും നിരീച്ചിനാ എന്നാ ഞാൻ വരുന്നേ സബി.ഇഞ്ഞി ഈക്കാര്യം അറിഞ്ഞിറ്റുണ്ടാവില്ലാ വിചാരിച്ച് ഞാൻ വന്നതാ പിന്നെ വരാം.

കുറച്ചു കഴിഞ്ഞപ്പോൾ മുകളിലത്തെ നിലയിൽ നിന്ന് മാളു ഇറങ്ങി വന്നു. എന്താ അമ്മെ എന്തോ ന്യൂസിന്റെ മണം വരുന്നുണ്ടല്ലോ നമ്മുടെ’ആകാശവാണി ഇവിടെയെത്തിയതിന്റെ ചീഞ്ഞ മണം അടിക്കുന്നുണ്ടെല്ലോ. എന്തെങ്കിലും നാറിയ കേസുമായാണോ വന്നേക്കുന്നത് .മെല്ലെ പറയണെ ആട്ന്ന് അങ്ങട്ടെലെ രേവതിയേച്ചിന്റെടുത്തുണ്ട് വെറുതെ ഇതാറ്റം കെട്ടിറ്റിട്ടെങ്കിൽ പിന്നെ അതു മതി നിന്നെ കുറിച്ചായിരിക്കും പിന്നെ പറഞ്ഞു നടക്കുക. സബി മാളുവിനോട് ദേഷ്യപ്പെട്ടു. അമ്മയെന്തിനാ ഇങ്ങനെ എല്ലാരെയും പേടിക്കുന്നത്.എന്നിക്കങ്ങനെ ആരെയും പേടിയൊന്നുമില്ല. പേടിക്കേണ്ട കാര്യത്തിന് മാത്രം പേടിക്കുക .അമ്മയെത് യുഗത്തിലാണ് ജീവിക്കുന്നത് എന്തു പറയണം എന്തു പറയണ്ട എന്ന് നമ്മൾ തീരുമാനിക്കണം അമ്മെ. അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും മൗലികാവകാശമാണ്. മാളു മുഷ്ടി ചുരുട്ടി മേല്പോടുയർത്തി സബിയെ ചൊടിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ പറയാൻ തുടങ്ങി. മതി മതി നിർത്തിക്കേ അധികം കളിച്ചാൽ അന്ന ഇന്നിക്കറിയാല്ലോ പോയിറ്റ് പഠിക്കാൻ നോക്കണെ ആട്ന്ന് പരീക്ഷ തലയ്ക്കു മുകളിലെത്തി.ഇഞ്ഞി പരീക്ഷക്ക് എന്ത്ന്നാ എഴുത് ആ നോക്കാലോ. വട്ട കുമ്പളം മാങ്ങിറ്റാറ്റം ഇങ്ങോട്ടു വന്നാലുണ്ടല്ലോ .ഇല്ലമ്മെ ‘അമ്മ നോക്കിക്കോളു ‘അമ്മ വിചാരിക്കുന്നപോലെയൊന്നും സംഭവിക്കില്ല. വരാൻ പോക്കുന്ന പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് തന്നെ വാങ്ങി അമ്മയെ ഞാൻ ഞെട്ടിച്ചിരിക്കും. ഇത് ഈ മാളു എന്റെ പൊന്നമ്മയ്ക്ക് തരുന്ന വാക്ക്.സത്യം സത്യം സത്യം.

എസ്.എസ്.എൽ.സി പരീക്ഷയുടെ തയാറെടുപ്പിലാണ് മാളു. സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയാണവൾ. അധ്യാപകർ എടുക്കുന്ന പാഠഭാഗങ്ങൾ ശ്രദ്ധയോടെ അവൾ കേൾക്കും. പക്ഷെ ഗൃഹപാഠം അവൾ ചെയ്യാറേയില്ല. കുറച്ചു സമയം വീട്ടിൽ ഇരുന്നു പഠിച്ചാൽ എല്ലാ വിഷയത്തിലും നൂറു ശതമാനം മാർക്ക് മാളു വാങ്ങുമെന്ന് സബിക്കറിയാം. അമ്മയെക്കെന്തിനാമ്മെ ഫുൾ എ പ്ലസ് എല്ലാരുടെയും മുന്നിൽ ഷൈൻ ചെയ്യാനോ അങ്ങനെയമ്മ മറ്റുള്ളവരുടെ മുന്നിൽ എന്നെ കുറിച്ച് പൊങ്ങച്ചം പറയണ്ടാ എന്നാണ് മാളുവിന്റെ ഭാഷ്യം. സബിയുടെ ഏക പ്രതീക്ഷയാണ് മകൾ മാളു അവളിലൂടെ വേണം അവൾക്ക് ഒന്ന് കരപ്പറ്റാൻ. പെൺകുട്ടിയായതു കൊണ്ട് കൂടുതൽ പ്രതീക്ഷയും അവളെ കുറിച്ച് സബിയിക്കില്ല. മംഗലമൊക്കെ കഴിച്ചു വിട്ടാൽ അവൾ പുതിയൊരു ലോകത്തായിരിക്കും. പിന്നെയീയമ്മയെ ആരോർക്കാൻ. ഇന്ന് പക്ഷെ പ്രത്യേക നിയമമൊക്കെയുള്ളതുകൊണ്ട് ആണായാലും പെണ്ണായാലും മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഒരേപോലെയാണ് അതിന് സർക്കാരിനോട് മനസ്സാനന്ദി പറഞ്ഞു സബി.എന്തൊക്കെയാണീശ്വരാ ഞാനീ ചിന്തിച്ചു കൂട്ടുന്നത്. എന്റെ മാളു എവിടെയെങ്കിലും എത്തിയോ എന്നിട്ടും ഞാനെന്തിനാണ് വേണ്ടാത്ത കാര്യങ്ങളൊക്കെ ചിന്തിച്ചു കൂട്ടുന്നത്. ഈ പെണ്ണുങ്ങളുടെ മനസ്സിങ്ങനെയാണ്. അവര് വേണ്ടാത്ത കാര്യങ്ങളാലോചിച്ചു മനസ്സിലാവലാതികൂട്ടും. എന്നിട്ട് പ്രഷർ ഹാർട്ട് എന്നൊക്കെ പറഞ്ഞ് ഡോക്ടർമാരെ ശല്യം ചെയ്തുകൊണ്ടേയിരിക്കും .

അപ്പോഴാണ് സബി ഓർത്തത് ഈശ്വരാ അരി അടുപ്പത്തിട്ട നേരമേതാണ്. അതൊക്കെ ചീഞ്ഞു കഞ്ഞിയായാരിക്കും. അവൾ ധൃതി പിടിച്ചു അടുക്കളയിലേക്ക് ഓടി.എന്തായാലും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു അരി വെന്തു കഞ്ഞിയായി. കൊറെയായില്ലെ ചോറു തിന്നുന്നു ഇന്നേതായാലും അത്താഴത്തിന് കഞ്ഞിയും ചമ്മന്തിയും ആക്കിക്കളയാം ചൂടു കാലമല്ലെ മാളുവിന് ഇഷ്ടാകും അവളുടെ ഇഷ്ടമല്ലെ പ്രധാനം സബി ചന്തിച്ചു.


FacebookWhatsApp