യാമിനി സുജൻ

തലശ്ശേരി

yamini

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, അഹമ്മദാബാദിൽ പഠിക്കുന്ന യാമിനി, മാഹി ധനകാര്യ വകുപ്പിലെ പി.കെ. സുജന്റെയും അധ്യാപികയായ കെ. രൂപശ്രീയുടെയും മകളാണ്.

ചെറുപ്പം മുതൽ തന്നെ, വിവിധ ചിത്രരചന മത്സരങ്ങളിൽ പങ്കെടുത്ത സ്വർണമെഡലുകൾ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ദേശീയ ശിശുദിനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് 2015-ൽ നടത്തിയ സ്റ്റാമ്പ് ഡിസൈനിംഗ് മത്സരത്തിൽ 40000 ത്തോളം എൻട്രികളിൽ നിന്ന് യാമിനി വരച്ച “മഴയിൽ കളിക്കുന്ന കുട്ടികൾ’ എന്ന ചിത്രം തപാൽ വകുപ്പ് 5 രൂപയുടെ സ്റ്റാമ്പായി അംഗീകരിച്ചു.

യാമിനി നേടിയ പുരസ്കാരങ്ങളിൽ ചിലത് :

തുടർച്ചയായി 3 വർഷം കേരളം സംസ്ഥാന കലോത്സവത്തിൽ എണ്ണച്ചായ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം.
കേന്ദ്ര സാംസ്കാരിക വകുപ്പിൻറെ സ്കോളർഷിപ്പ്
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം
കേരള ലളിതകലാ അക്കാദമിയുടെ ബാല പ്രതിഭാ പുരസ്കാരം
2015 ൽ വനം വകുപ്പ് നടത്തിയ സംസ്ഥാന ചിത്രരചനാ മത്സരത്തിലും പോസ്റ്റർ രചനാ മത്സരത്തിലും ഒന്നാം സ്ഥാനം
2015 ൽ വനം വകുപ്പ് നടത്തിയ സംസ്ഥാന ചിത്രരചനാ മത്സരത്തിലും പോസ്റ്റർ രചനാ മത്സരത്തിലും ഒന്നാം സ്ഥാനം
പി.ആർ. കുറുപ്പ് സ്മാരക സംസ്ഥാന ചിത്രരചനാ മത്സരത്തിൽ തുടർച്ചയായ നാലു വർഷങ്ങളിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും



ചിത്രകല – പെയിന്റിംഗ് (Painting)


FacebookWhatsApp