യാത്ര

സിന്ധു വി

വളരെ ദൂരത്തേക്കായിരുന്നു യാത്ര
യാത്രയിലെ സഹനം കാരണം
യാത്ര വെട്ടിക്കുറച്ചു

വെട്ടിയപ്പോൾ കണ്ണിൽ കണ്ടതെല്ലാം വെട്ടി
ഒരിട വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ
ഹൃദയം പിളർക്കുന്ന കാഴ്ച
അലറി വിളിച്ചു കൊണ്ട് തിരിഞ്ഞോടി
ചുറ്റിലും കബന്ധങ്ങൾ ആർത്തു ചിരിക്കുന്നു
പരിഹാസ്യനായി തല കുനിഞ്ഞു പോയി


FacebookWhatsApp