പൊരുത്തക്കേടുകളുടെ
അകന്തോടിനുള്ളിൽ
പുറംതിരിഞ്ഞിരുന്നു
ഒരേ നൗകയിൽ
യാത്ര തുടരുകയാണു നാം ….
നൗക തുഴയുന്നതു
നീയും ഞാനുമല്ല;
താന്തോന്നിയായ കാലം ……
നമുക്കിഷ്ടമുള്ളിടത്തേക്കല്ല
നൗകക്കാരന് ഇഷ്ടമുള്ളിടത്തേക്കാണ്
നമ്മുടെ യാത്ര….
എന്നിട്ടുമെന്തേ
നീയും ഞാനും
നിശ്ശബ്ദത തുടരുന്നത്…?
യാത്ര തുടരുന്നത് …..?!