സൂര്യൻ

ജാസ്മിൻ ഹരിദാസ്


പ്രഭാകിരണ ജ്യോതിർഗോളമേ
കിഴക്കുദിക്കും നിത്യസൂര്യ
നീ ഉണർന്നില്ലെങ്കിൽ
ഉണരുമോ? ഈ പ്രപഞ്ച സത്യം .
ഭൂമിതൻ ജീവിനെ ഉഷസിൽ നിന്ന്
ഉണർത്തുന്ന സൂര്യ
മണ്ണിൻ്റെ മക്കളെ ഉണർത്തുന്ന സൂര്യ
മർത്ത്യനെ നിദ്രയിൽ
നിന്നുണർത്തുന്ന സൂര്യ’
വൃക്ഷലതാതികൾ നിൻ കിരണങ്ങ-
ളാൽ നിദ്ര വെടിയുമ്പോൾ
സൂര്യ ദേവാ….
നിൻ കിരണങ്ങളാൽ വിടരുന്ന
പൂക്കളെ കാണാനേന്തു ഭംഗി.
പക്ഷിമൃഗാതിക്കൾ നിൻ പ്രഭയാൽ
ഉൻന്മത്തനൃത്തമാടുന്നു.
സാഗരവും പുഴക്കളും നിൻ
പ്രതി ബംബത്തിൽ നീരാടുന്നു.
ഓരോ ജീവസ്പന്തനത്തിനും –
പുതുജീവൻ നുകരാൻ –
സ്വയം കത്തിയേരിയുന്ന സൂര്യ’
നിബിഡാന്ധകാരത്തെ –
പകൽ വെളിച്ചമാക്കുന്ന സൂര്യ
ഗുരുത്വാകർഷണ ശക്തിയാൽ –
ഭൂമിയെ പരിക്രമണം നടത്തുന്ന –
സൂര്യ ദേവാ….
നിന്നക്ക് ചുറ്റും പ്രയാണം ചെയ്യുന്ന –
ഉപഗ്രഹങ്ങൾ നിൻ മിത്രമോ?
എൻ നിദ്രയിൽ നിന്ന് –
ഉണർത്തുന്ന സൂര്യ ദേവാ’
നീ എൻ നയനങ്ങളിൽ –
കാഴ്ചശക്തി.
സൂര്യ ദേവാ….
നിൻ ആദിത്യ മന്ത്രത്താൽ –
എൻ ഹൃദയം ധന്യമായി ‘


FacebookWhatsApp