യാത്ര

ഷൈനി കെ.പി


ഒന്നും അറിയാതെ പിറവി എടുത്തുവെങ്കിലും,
മെല്ലെ മെല്ലെ അറിയുന്നു
യാത്രയുടെ തുടക്കമിതെന്ന്,
കല്ലും, മുള്ളും നിറഞ്ഞ വഴിത്താരയിൽ,
കദനങ്ങൾ, ആത്മ ഹർഷങ്ങൾ നിറഞ്ഞതല്ലോ
ഈ പ്രയാണം.
താണ്ടിടുന്ന വഴിയിലെ പാഠങ്ങൾ ഒന്നുമേ മുന്നേ
പഠിച്ചതല്ല !
വേദിയിൽ തകർത്താടിടുമ്പോൾ
യാത്ര ചോദിക്കാതെ പോവുന്നവരുമുണ്ട് ചിലർ,
കൂടെ നടന്ന് ചതിക്കുന്നവരും,
നന്ദിയില്ലാത്തവർക്കും,
ഒരു വേള തിരിച്ചറിവിനായി
കൊടുത്തിടും,
മോഹങ്ങൾ പണിയുന്നൊരു മലയോളം,
നേടുവാൻ ഏറെയുണ്ട്, കാല
വർഷങ്ങൾ മറന്ന് രാവിനെ
പകലാക്കി ഓടിടുന്നു,
ആശയും, നിരാശയും കൂടി
ബന്ധങ്ങൾ ബന്ധനങ്ങളായി
മാറിടുന്നു,
ആർക്കു വേണ്ടി ഓടിക്കിതച്ചതെന്ന് ഒരു വേള
വയ്യാണ്ടായി മാറിടും നേരങ്ങളിൽ, ഓർത്ത് പോവുന്നൊരു,
മാനവൻ തൻ കുലം.
പറയാതെ വന്നു പറയാതെ പോവുന്നു ഒടുവിൽ
പര ലോക യാത്ര,
തിരിച്ചു വരാത്ത യാത്ര


FacebookWhatsApp