പ്രണയ ഗാനം

ഷൈനി കെ.പി


സ്വപ്നങ്ങളും നെയ്ത്
മൂകമായി മനസ്സിന്റെ പുണ്യ യാത്ര,അറിയാതെ….
നൊമ്പരങ്ങൾ ആ കാറ്റിൽ
പറന്ന് പോയതെങ്ങോ?
ഉള്ളിലെ എരിയും കനലുകൾ
മാഞ്ഞു പോയതോ
നനുത്ത കുളിർ സ്പർശമായ്
പ്രഭാതം വിരിയുന്നുവോ,
മൂകമായി സ്വപ്നങ്ങൾക്ക്
കൂട്ടായ് നീ വന്നുവോ?
മൊഴിയാതെ മിഴിമുനകൾ
തമ്മിൽ ഒരു നൂറ് കാര്യങ്ങൾ
കൈ മാറിയല്ലോ നാം,
കോളിളക്കമായൊരെൻ മനം
ഈ യാത്രയിൽ നീ സ്വാന്തനമായിടുന്നു.
ഒരു നൂറായിരം ജന്മങ്ങൾ ഒന്നായിടാം.
കൂട്ടായ് നീയുണ്ടെങ്കിൽ
എൻ ജന്മം സഫലമായി.


FacebookWhatsApp