കാലം

ഷൈനി കെ.പി


കാലമിതേറെയായി പ്രയാണം
ഏതോ ആവശ്യങ്ങൾക്കായ്
തീർത്തിതല്ലോ ഘടികാര സൂചിയിലെ കണക്കുകൾ,
മാനവൻ ചെയ്ത ദോഷത്തിൻ ഫലങ്ങൾ
ഉലകം മുഴുവൻ വേദനകൾ
കാർന്ന് തിന്ന് കടന്ന്‌ പോയൊ
രു ദിനങ്ങൾ, പാഠങ്ങൾ ഒരുപാട് തന്നീ ദിനങ്ങളിൽ,
മനുഷ്യനെ പ്രകൃതിയിലേക്ക്
മടങ്ങാൻ പ്രേരിപ്പിച്ചു,
തിരക്ക് പിടിച്ചോടുബോൾ
ബന്ധങ്ങൾ ക്ലാവ് പിടിച്ചു
പോവുന്ന നേരങ്ങളിൽ
മിനുക്കിയെടുക്കാൻ പഠിപ്പി
ച്ചിതല്ലോ കൊഴിഞ്ഞ നാളുകളിൽ,
അകലങ്ങളിൽ
നിന്ന് മനസ്സ് കൊണ്ട്
കൂടുതൽ അടുത്ത്
മറ്റുള്ളവർക്കായി പ്രാർത്ഥിച്ചതും,
ആർഭാടങ്ങളില്ലാതെ ജീവിക്കുന്നതെങ്ങനെയെന്നറിഞ്ഞതും,
അഹങ്കാരം മത്ത്‌ പിടിച്ചവർക്ക് തിരിച്ചറിവുകൾ
നൽകി,
മഞ്ഞും, മഴയും, വേനലുമായി
കാല ചക്രം തിരിയുന്നു.


FacebookWhatsApp