കാർമേഘങ്ങളൊഴിഞ്ഞ്
വാനിൽ നീലിമ പരന്നുവല്ലോ,
ധരിത്രിയിൽ പച്ചവിരിഞ്ഞു
കുസുമങ്ങൾ ചിരി തൂകി,
പിന്നിട്ട വഴിത്താരയിലെ
കദനങ്ങളും, വിങ്ങും വേദനകളും മറന്ന്,
തുഷാര കണങ്ങൾ
പെയ്തൊഴിയുന്ന
പുലരിയിൽ,
ഒരായിരം പുത്തൻ
പ്രതീക്ഷകളുമായി
സ്വപ്ന പേടകം തുറന്ന് ആകാശ തേരിലേറി
മർത്യ മാനസ്സം ആഹ്ലാദ
തിമർപ്പിലാറാടി യാത്ര
തുടരുന്നു.