ബാലിക

ഷൈനി കെ.പി


ഐശ്വര്യ ദീപമായി വിളങ്ങീടും ബാലികമാർ
ചിത്ര ശലഭങ്ങളെ പോൽ
പാറി പറക്കുന്നത്
കാണുന്ന നേരം മനതാരിൽ
ആത്മഹർഷമായിടുന്നു നെയ്തിടും സ്വപ്നങ്ങൾക്ക്
കരുത്തായിടുന്നു
നിന്റെ പൊൻ മുഖം കാണുന്ന
നേരം.
നിന്റെ കൊലുസിന്റ താളം
എൻ ഇടനെഞ്ചിലും
ഗൃഹത്തിനും താളമായി
മാറിടുന്നു.


FacebookWhatsApp