പണം കൊണ്ട് പണിയുന്നിവിടെ സ്നേഹബന്ധങ്ങൾ,
ചോര നീരാക്കി പണിയുന്നിവിടെ വാനം മുട്ടും കൊട്ടാരങ്ങൾ,
സ്വപ്നങ്ങൾ കീശയിലെ കാശു പോലിരിക്കും,
കാശിനായ് കൊല്ലും, കൊലയും നടമാടിടുന്നു,
സ്വന്തബന്ധങ്ങൾ മറക്കുന്നിവിടെ,
ഏതിലും മുകളിൽ പണം.
പണം ഇല്ലാത്തവൻ വെറും
പിണം,
അധ്വാനിച്ചു നേടാം പണം.
ഈ ഊഴിയിൽ സ്നേഹം,
അറത്ത് മാറ്റിടാൻ പറ്റാത്ത
ചങ്ങല പോൽ ബന്ധിതം,
സ്നേഹത്തിന് മുന്നിൽ
ഏത് ശക്തനും തോറ്റു പോവുന്നു.
ഒരു രൂപയ്ക്ക് പോലും
വിലയില്ലാതാവുന്ന നിമിഷങ്ങൾ വന്നു ചേരുബോൾ
ആ നിമിഷം തിരിച്ചറിയുന്നു
ഈ ഉലകിൽ സ്നേഹത്തിന്
മീതെയായി മറ്റൊന്നുമില്ലെന്ന്.
സ്നേഹമെന്ന മാസ്മരികത
ദൈവമാണെന്ന് അറിഞ്ഞിടുക.