പ്രവാസിയുടെ ഭാര്യ

ജാസ്മിൻ ഹരിദാസ്


കാലചക്രത്തിൻ്റെ ഓരോ നിമിഷവും ‘
തൻ പ്രിയനെ മാത്രം കാത്തിരിക്കുന്നവൾ.
ഓരോ ദിനവും ശബ്ദതരംഗമായി –
തന്നിലെത്തുന്ന നിമിഷത്തിനായി –
കാത്തിരിക്കുന്നവൾ.
ആ സ്നേഹ ശബ്ദത്തിനായി –
കാതോർക്കുന്നവൾ.
നാഥൻ്റെ ശബ്ദം ഒന്ന് പതറിയാൽ –
ശബ്ദം ഒന്ന് കനത്താൽ ഹൃദയം –
പിടയുന്ന വേദനയാണവൾക്ക്.
രാത്രിയുടെ ഏകാന്തതയിൽ –
ആരും കാണാതെ കണ്ണുനീർ –
വാർക്കുന്നവൾ.
ദിനം പ്രതിപ്രിയനു വേണ്ടി –
പ്രാർത്ഥിക്കുന്നവൾ.
അവൾക്ക് വേണ്ടത് ഒന്ന് മാത്രം –
നാഥൻ്റെ സ്നേഹം മാത്രം.
അവളുടെ ശ്വാസവും ശക്തിയും –
ആസ്നേഹത്തിൽ നിലകൊള്ളുന്നു.
അകലെയാണെങ്കിലും –
തൻ നാഥൻ്റെ കാൽച്ചുവടുക്കളെ –
കർമ്മങ്ങളെ ‘ തിരക്കുകളെ –
തിരിച്ചറിയുന്നവൾ….
പ്രീയൻ രോഗശയ്യയിൽ കിടക്കും നേരം.
കത്തിച്ച് വച്ച മെഴുകുതിരി ഉരുക്കും പോലെ –
ഉരുക്കി തീരുന്നവൾ….
ഉരുക്കി തിരുന്ന ആ നിമിഷത്തിലും –
പ്രിയൻ്റെ ആരോഗ്യത്തിനും ആയുസ്സിനും –
വേണ്ടി മാത്രം പ്രാർത്ഥിക്കുന്നവൾ.
പ്രിയനില്ലാത്ത ഓരോ നിമിഷവും.
ചിറക്കറ്റ പക്ഷിയെ പോലെ –
പിടയുന്നവൾ.
ഒന്ന് പിണങ്ങിയാൽ കരയിലിട്ട –
മത്സ്യത്തെ പോലെ പിടയുന്നവൾ.
പ്രിയനിലാതെ എല്ലാ കർമ്മങ്ങളും
ഭംഗിയായി ചെയ്യുന്നവൾ.
തൻ ദുഃഖങ്ങൾ അറിയിക്കാതെ –
മക്കളെ വളർത്തുന്നവൾ.
പ്രിയൻ്റെ സുഖദുഃഖങ്ങളിൽ എന്നും –
കൂടെയുണ്ടാവുന്നവൾ.
ജീവിതയാത്രയിൽ എന്നും. –
കൂടെയുണ്ടാവുന്നവൾ.
അരിലെത്തുന്ന നിമിഷത്തെ –
പ്രിതീക്ഷയോടെ…..
കാത്തിരിക്കുന്നു അവൾ…..
അവൾ പ്രവാസി ഭാര്യ….


FacebookWhatsApp