കാലം

ഷൈനി കെ.പി


കിനാവുമായി ഈ വഴിത്താരയിൽ,
ഞാനുമിന്നേകയായി
മൂകമായി, യാത്രയായി,

നിറമുള്ള സ്വപ്നങ്ങൾ
ഏറെയുണ്ട്,
പൂക്കുന്നു, തളിർക്കുന്നു
പൊഴിയുന്നു മാമരങ്ങൾ,
മാരിയും, വേനലും വന്നു
പോവുന്നു,

തുഷാര കണങ്ങൾ
കുളിരായി കുസുമ
ദളങ്ങളിൽ മിന്നി
മാഞ്ഞു…

രോദനങ്ങൾ, കദനങ്ങൾ,
ചുറ്റിലും വിളയാടിടുന്നു.
രാവുകൾ, പുലരികൾ
മാറി മറയുന്നു,

കിനാവുകൾ പേക്കിനാവുകൾ
എന്നറിയാതെ,
ദൂരയേതോ കിളി പാടി
ആ മധുരാലാപനം
കേട്ട്, കേട്ട്……
തെന്നലിൻ തലോടലിൽ
അറിയാതലിഞ്ഞു പോയി.


FacebookWhatsApp