ഈ യാത്രയിൽ എല്ലാം
നേടിയെന്ന് അഹങ്കരിക്കുവാ നാർക്കുമാവില്ല,
പരീക്ഷണങ്ങളിലൂടെ നടന്നു
നീങ്ങിടുന്നോരോ ജന്മങ്ങളും!!
അല്പമായുസ്സുള്ള സന്തോഷങ്ങളും.
കദനങ്ങളും, മിഴിനീരും കൂട്ടിനായി വിടാതെ പിൻതുടരുന്നു,ഇതിനെ
രാഹുവും കേതുവുമായി
പേരെടുത്ത് ചൊല്ലിടുന്നു.
യാത്ര തുടരുന്നു പുത്തൻ
പ്രതീക്ഷകളുമായി
ഓരോ പുലരിയിലും