യേശുനാഥാ

ഷൈനി കെ.പി


ലോകൈകനാഥാ യേശു ദേവാ…
ഉയിർത്തെഴുനേൽപ്പിന്റെ നാളിൽ ലോകം ചിരിച്ചു,
വെളിച്ചം പരക്കട്ടെ ഈ
ഉലകിൽ നാഥാ….
നന്മയുടെ കുസുമങ്ങൾ വിരിയട്ടെ യേശു നാഥാ…
കുരിശിന്റെ ഭാരം നീ ഏറ്റിടുമ്പോൾ,
നിൻ ചാരത്തു വന്നണഞ്ഞ്
വിങ്ങി കരഞ്ഞു പോയി ഞാനും….
ചതിയുടെ ലോകത്തു വന്ന് പിറന്നതെൻ യേശു നാഥൻ,
നിൻ മേനിയിൽ ചുടു രക്തം
ഒഴുകിടുന്ന നേരവും സഹനത്തിൽ കുരിശിൽ
നീറിടുമ്പോൾ ഞാനറിയുന്നു
നീ സഹിച്ച വേദനകൾ കണ്ടപ്പോൾ
എന്നുള്ളിലെ കദനങ്ങൾ ഒന്നുമല്ലെന്ന്….
നിന്നുള്ളം പിടയുന്നതപ്പോഴും
പാരിലെ കദനങ്ങൾ കണ്ടല്ലോ നാഥാ…..
ദൈവത്തിൻ പുത്രനായി നീ
ഉയർത്തെഴുന്നേറ്റ് വരൂ
ലോകൈകനായകാ യേശു
നാഥാ…
നിൻ വരവ് കൊണ്ട് ധന്യമാവട്ടെ ഈ ഭൂമിയും.
സത്യത്തിൻനാഥാ ക്രിസ്തുദേവാ…..


FacebookWhatsApp