മണ്ണിൽ താണ്ഡവമാടും മർത്യാ നിന്റെ,
കൈകൾ കൊണ്ട്
നാളെകൾക്കായി ഒരു ചെടിയെങ്കിലും നട്ടുനനച്ചു പരിപാലിച്ചിടുവിൻ,
ജനനിക്ക് കാവലായിടുവിൻ,
പക്ഷികൾക്ക് ചേക്കേറിടുവാൻശിഖരങ്ങളും,
പൊരിയുന്ന വെയിലിൽ കുടയായി മാറിടുന്നതോരോ തരുക്കളും
പെയ്തൊഴിയാത്ത മഴയിൽ
മണ്ണിതിൽ
ആശ്വാസമായിടുവാൻ,
ഭക്ഷണം കൊതിച്ചെത്തും
ജീവികളെ ഊട്ടിടുന്നോരോ
ഫലവൃക്ഷങ്ങളും,
പ്രപഞ്ചം പച്ചപ്പട്ടുടുത്തത്
പോൽ സുന്ദരമായിരിക്കട്ടെ!!!
ഓരോ ജീവനും കാവലാളായിരിക്കുവാൻ,
ഈ ദിനമെങ്കിലും ഒരു തൈ
എങ്കിലും പാകിടാം