നെല്ല്

ഷൈനി കെ.പി


കതിരുകൾ വിളയും പാടം
സ്വർണ്ണ വർണ്ണം തൂവി,

മിഴികൾക്ക്
കൗതുകമീക്കാഴ്ചകൾ
മലയാള നാടിന്റെ വസന്തം!!

കൈരളിയുടെ അന്നം വിളഞ്ഞിടും പാടത്ത്,

മണ്ണിനെ പൊന്നണിയിച്ചവൻ കർഷകൻ,

കൊയ്യാനായി കളകളാരവമായി കിളികളും കൂടി,

തഴുകിതലോടുന്നതെന്നലിൽ കതിരുകളാടിയുലഞ്ഞിടുന്നു


FacebookWhatsApp