പൂരം

ഷൈനി കെ.പി


സാക്ഷാൽ ലോകൈകനാഥാ
വടക്കും നാഥാ!! നിന്റെ തിരു
നടയിൽ പൂരം കണ്ടു മതി മറന്നതെത്ര പൂരംനാളുകളിൽ
പഞ്ചവാദ്യ മേളത്തിൻ മികവിൻ മാസ്മരികത പൂരപ്പറമ്പിൽ അലതല്ലിടുന്നു.
ഓരോ ഹൃദയത്തിലും മേളമായി തുടി കൊട്ടിടുന്നു.
കുടമാറ്റംകണ്ടിരുന്നവർക്കും
കൗതുകമീക്കാഴ്ചകൾ,
ഇന്നീ നാളുകളിൽ പൂരം ചടങ്ങുകളിൽ മാത്രം ഒതുങ്ങി
എന്നറിയുമ്പോഴും ഭക്ത ഹൃദയങ്ങളും തേങ്ങി,
ആൽമരം പൊട്ടി ജീവഹാനി
വന്നെന്നറിഞ്ഞിടുന്ന നേരവും
മനസ്സിലോ പെരുമ്പറമുഴക്കമായി.
വരും കാലങ്ങളിലെങ്കിലും പൂരവുംപഴയ പൊലിമയിൽ തിരിച്ചു വരണേ എന്ന പ്രാർത്ഥനമാത്രം സർവ്വവും കേൾക്കും വടക്കും നാഥനോടായി.


FacebookWhatsApp