മെയ് ദിനം പിറന്നുവല്ലോ,
സർവ്വ ദുഃഖങ്ങൾക്കും ആശ്വാസമായി പുത്തൻ നാളുകൾ വരവായി,
ഇടവപ്പാതിയെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്നോരോ പുൽക്കൊടി തുമ്പും,
മണ്ണിൽ സ്വർണ്ണം വിളയിക്കുന്നവർക്കും,
ഭൂമിയിൽ വിയർപ്പൊഴുക്കി അദ്ധ്വാനിക്കുന്നവർക്കായി,
സർവ്വ തൊഴിലാളികൾ ക്കുമായി എന്നും ധരിത്രിയിൽ നന്മകൾ വിരിയിക്കുന്നവർക്കായി സമർപ്പിച്ചിടാം തൊഴിലാളികളുടെ മാഹാത്മ്യം വിളിച്ചോതുന്ന തൊഴിലാളി ദിനം,
ഈ ഭൂവിൽ സർവ്വ ശക്തർ
ശരീരത്തിനും, മനസ്സിനും ശക്തി നേടിയവർ,
ആയൂരാരോഗ്യ ശക്തിയാർജ്ജിച്ചവർ,
ആയുസ്സ് മുഷിഞ്ഞു തള്ളി നീക്കിടാതെ, ഓരോ പുലരിയുടെയും, കാലത്തിന്റെയുംവിലയറഞ്ഞു പ്രവർത്തിച്ചവൻ,
ഇന്ന് നാം തിരിച്ചറിയുന്നു
മാനിക്കേണ്ടത് അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തെയാണെന്ന്,
അടുക്കളയിൽ അമ്മ മുതൽ തുടങ്ങുന്ന നീണ്ട നിര തന്നെയാണത്.